Mon, 27 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : K.n. Balagopal

നേ​ട്ട​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ൽ സോ​ജ; അ​ഭി​ന​ന്ദ​നങ്ങ​ൾ നേ​ർ​ന്ന് കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: ലോ​ക​ത്തി​ലെ ഉ​യ​ർ​ന്ന അ​ൾ​ട്രാ​മാ​ര​ത്ത​ൺ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഖാ​ർ​ദും​ഗ് ലാ ​ചാ​ല​ഞ്ച് പൂ​ർ​ത്തി​യാ​ക്കി​യ ആ​ദ്യ മ​ല​യാ​ളി വ​നി​ത​യാ​യ സോ​ജ സി​യ​യെ അ​ഭി​ന​ന്ദി​ച്ച് ധ​ന​കാ​ര്യ​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.

കെ​എ​സ്എ​ഫ്ഇ സ്പെ​ഷ്യ​ൽ ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റാ​യ കോ​ട്ട​യം സ്വ​ദേ​ശി​നി സോ​ജ സി​യ ത​ന്‍റെ 47-ാം വ​യ​സി​ലാ​ണ് 5,370 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള ഖാ​ർ​ദും​ഗ് ലാ ​ച​ല​ഞ്ച് പൂ​ർ​ത്തി​യാ​ക്കി ച​രി​ത്ര​ത്തി​ൽ ഇ​ടം നേ​ടി​യ​ത്. സോ​ജ​യു​ടെ ഖാ​ർ​ദും​ഗ് ലാ ​ച​ല​ഞ്ച് സ്പോ​ൺ​സ​ർ ചെ​യ്ത​ത് കെ​എ​സ്എ​ഫ്ഇ ആ​ണ്.

സോ​ജ​യ്ക്കും ശ്ര​മ​ങ്ങ​ൾ​ക്ക് പ​രി​പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി ഒ​പ്പം നി​ന്ന കെ​എ​സ്എ​ഫ്ഇ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​രു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി​യു​ടെ ചേ​മ്പ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സോ​ജ​യെ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. കെ​എ​സ്എ​ഫ്ഇ ചെ​യ​ർ​മാ​ൻ കെ. ​വ​ര​ദാ​രാ​ജ​ൻ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ഡോ. ​എ​സ്.​കെ. സ​നി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കാ​യി​ക ലോ​ക​ത്തേ​ക്കു​ള്ള സോ​ജ​യു​ടെ ആ​ദ്യ ചു​വ​ടു​വ​യ്പ് അ​ത്‌​ല​റ്റി​ക്സി​ന് പേ​രു​കേ​ട്ട കോ​രു​ത്തോ​ട് സി​കെ​എം സ്കൂ​ളി​ൽ നി​ന്നാ​യി​രു​ന്നു. ദ്രോ​ണാ​ചാ​ര്യ അ​വാ​ർ​ഡ് ജേ​താ​വും പ്ര​ശ​സ്ത അ​ത്‌​ല​റ്റി​ക്സ് പ​രി​ശീ​ല​ക​നു​മാ​യ കെ.​പി. തോ​മ​സ് മാ​ഷി​ന്‍റെ ആ​ദ്യ​കാ​ല ശി​ഷ്യ​രി​ൽ ഒ​രാ​ളാ​ണ് സോ​ജ.

നി​ല​വി​ൽ കെ​എ​സ്എ​ഫ്ഇ പൂ​ജ​പ്പു​ര ബ്രാ​ഞ്ചി​ലെ സ്പെ​ഷ്യ​ൽ ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റും ഐ ​ടെ​ൻ റ​ണ്ണേ​ഴ്സ് ക്ല​ബി​ലെ സ​ജീ​വ അം​ഗ​വു​മാ​ണ് സോ​ജ.

സി​യാ​വു​ദ്ദീ​ൻ - പ​രേ​ത​യാ​യ ഹ​സീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ് ഷാം​നാ​ദും മ​ക​ൻ അ​സീം ഷാ​യും സോ​ജ​യു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്.

Latest News

Up